ബ്രൗണ്‍ നിറമുള്ളതിൽ സന്തോഷിക്കുന്ന ആളാണ് ഷാരൂഖ് ഖാന്റെ മകളായ ഞാൻ; സൈബർ ആക്രമണങ്ങൾക്ക് കലക്കൻ മറുപടി നൽകി സുഹാന
മുംബൈ:ബോളിവുഡിലെ താരപുത്രിമാരില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ് കിങ്ഖാന്‍ ഷാരുഖ് ഖാന്റെ പുത്രി സുഹാന. സോഷ്യല്‍ ലോകത്തും സുഹാന താരമാണ്. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലണ്ടനിലെ അര്‍ഡിങ്ലി കോളജിലെ വിദ്യാര്‍ഥിനി ആയിരിക്കുമ്പോള്‍ യൂണിവേഴ്സിറ്റിയിലെ നാടകങ്ങളില്‍ സുഹാന സജീവമായിരുന്നു. ‘ദ് ഗ്രേ പാര്‍ട് ഓഫ് ബ്ലൂ’ എന്ന പേരില്‍ ഒരു ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമിലും സുഹാന വേഷമിട്ടത് വൻ വാർത്തയായി മാറിയിരുന്നു.
എന്നാൽയഥാർഥത്തിൽ സോഷ്യല്‍ മീഡിയയില്‍ സുഹാനയ്ക്ക് പലപ്പോഴും നിറത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. കറുത്തതാണ്, സര്‍ജറി ചെയ്ത് നിറം മാറ്റണം തുടങ്ങിയ പല കമന്റുകളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സുഹാന തന്നെ തുറന്നു പറയുന്നത്. endcolourism എന്ന ഹാഷ്ടാഗില്‍ ഈ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളടക്കം ഇത്തരക്കാര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് കിങ് ഖാന്റെ മകൾ സുഹാന.