Home-bannerInternationalNews
മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്
ഇസ്ലാമാബാദ്: മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച മുതല്‍ വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം കോവിഡ് പോസിറ്റിവാണെന്ന് തിരിച്ചറിഞ്ഞു. രോഗം ഭേദമാകാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും അഫ്രീദി ട്വീറ്റ് ചെയ്തു.
പാക്കിസ്ഥാനില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. നേരത്തേ, തൗഫിഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്ക് രോഗം ബാധിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News