home bannerNationalNews
മന്‍മോഹന്‍ സിംഗിന്റെ വസതിക്ക് മുമ്പില്‍ ക്വാറന്റൈന്‍ നോട്ടീസ്
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിന്റെ വസതിക്കു മുന്‍പില്‍ ക്വാറന്റൈന്‍ നോട്ടീസ് പതിച്ചു. ഡല്‍ഹിയിലെ 3, മോത്തിലാല്‍ നെഹ്റു പ്ലേസിലെ വീട്ടിലാണ് നോട്ടീസ് പതിച്ചത്.
മന്‍മോഹന്‍ സിംഗിന്റെ വീട്ടുജോലിക്കാരിയുടെ മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വീടിനു മുന്‍പില്‍ ക്വാറന്റൈന്‍ നോട്ടീസ് പതിച്ചത്.
വീട്ടുജോലിക്കാര്‍ക്കുള്ള ക്വാട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കോണ്‍ഗ്രസ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മീറ്റിംഗില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മന്‍മോഹന്‍ പങ്കെടുത്തിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News