പഠാന്‍ സിനിമയ്ക്ക് ‘കത്രിക’ ചില മാറ്റങ്ങള്‍ വേണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്
മുംബൈ: ജനുവരി 25ന് റിലീസ് ചെയ്യാന്‍ ഇരിക്കെ ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി)യാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിലെ ചില ഭാഗങ്ങളില്‍ ഗാനങ്ങളില്‍ അടക്കം മാറ്റം വരുത്തി ചിത്രം വീണ്ടും സര്‍ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്സി ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചുവെന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട് പറയുന്നത്.
സിനിമ അടുത്തിടെ സർട്ടിഫിക്കേഷനായി സിബിഎഫ്‌സി കമ്മിറ്റിക്ക് മുന്നില്‍ എത്തിയത്. ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കൃത്യമായതും സമഗ്രവുമായ പരിശോധനയ്ക്ക് ശേഷമാണ് മാറ്റങ്ങള്‍ നിര്‍ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍. എന്നാൽ നാളുകൾക്ക് മുൻപ് ചിത്രത്തിലെ ബെഷ്റം രംഗ് എന്ന ആദ്യഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുക ആയിരുന്നു. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു.
എന്നാല്‍ വിവാദങ്ങള്‍ ഒരു വഴിക്ക് പുരോഗമിക്കുമ്പോള്‍ ചിത്രം ഉണ്ടാക്കുന്ന ഹൈപ്പില്‍ ചിത്രത്തിന്‍റെ പോസ്റ്റ് റിലീസ് ബിസിനസ് നന്നായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രധാന അപ്‌ഡേറ്റ് പ്രകാരം പഠാന്‍റെ ഒടിടി അവകാശങ്ങൾ ഇതിനകം തന്നെ കോടികൾക്ക് വിറ്റുപോയതായാണ് പുതിയ റിപ്പോര്‍ട്ട്.
ആമസോൺ പ്രൈം വീഡിയോ പഠാന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. ജനുവരിയില്‍ തീയറ്ററില്‍ എത്തുന്ന പഠാന്‍ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. പഠാന്‍റെ ഒടിടി റിലീസിനെക്കുറിച്ച് നിലവിൽ ഔദ്യോഗിക അറിയിപ്പൊന്നും അണിയറക്കാര്‍ നല്‍കുന്നില്ല.
എന്നാല്‍ ബോളിവുഡിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ച് സൂം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം ശനിയാഴ്ച 100 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വാങ്ങിയത് എന്നാണ് വിവരം.