കടൽ പ്രക്ഷുബ്ധം, മത്സ്യ ബന്ധന വള്ളം മറിഞ്ഞ് 2 പേരെ കാണാതായി
കോഴിക്കോട് : സംസ്ഥാനത്ത് കടൽ (sea)പ്രക്ഷുബ്ധം(rough). പലയിടങ്ങളിലും വള്ളം മറിഞ്ഞ് അപകടം (accident)ഉണ്ടായി. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും ആണ് വള്ളം മറിഞ്ഞത്. കോഴിക്കോട് ചാലിയത്തും അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.ചാലിയം സ്വദേശി അലി അസ്കറിനെയാണ് കോഴിക്കോട് വള്ളം മറിഞ്ഞ് കാണാതായത്.
ചാലിയത്ത് അപകടത്തിൽ പെട്ചത് കാണാതായ ആൾ ഉൾപ്പെടെ ആറുപേർ ആയിരുന്നു. ഇവരിൽ അഞ്ചുപേരെ രക്ഷപ്പെടുത്തിയത് ഒരു വിദേശ കപ്പൽ ആണ് .തുടർന്ന് കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ചു. ഇവർ ഇപ്പോൾ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. മലയാളികളായ രണ്ട് പേരും ബംഗാൾ സ്വദേശികളായ രണ്ടുപേരുമാണ് കൊച്ചി ജനറൽ ആശുപത്രിയിൽ ചികിൽസയിലുള്ളത്.ചാലിയത്തു നിന്ന് ഇരുപത് നോട്ടിക്കൽ മൈൽ ദൂരെയായിരുന്നു അപകടം.ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
കൊല്ലം അഴീക്കലിൽ മറിഞ്ഞ ബോട്ടിൽ 36പേരുണ്ടായിരുന്നു. ഇതിൽ ഒരാളെ കാണാതാകുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പറയകടവ് സ്വദേശി ബിച്ചുവിനെയാണ് കാണാതായത്. ശ്രീമുത്തപ്പനെന്ന ബോട്ടാണ് തിരയിൽപ്പെട്ട് മറിഞ്ഞത്.
ആലപ്പുഴയിലും കടലിൽ വള്ളം മുങ്ങി. തൊഴിലാളികളെ എല്ലാം രക്ഷപ്പെടുത്തി. വലിയഴീക്കൽ തുറമുഖത്തിന് സമീപം ആണ് അപകടം. തൊഴിലാളികളുടെ വല നഷ്ടപ്പെട്ടു. മുന്നറിയിപ്പ് അവഗണിച്ചാണ് തൊഴിലാളികൾ കടലിൽ ഇറങ്ങിയത്
ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം : കേരള-ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത മാസം 4ാം തിയതി വരെയും, കർണാടക തീരങ്ങളിൽ രണ്ടാം തിയതി വരെയും മത്സ്യബന്ധനത്തിന് (fishing)പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്(warning),
കേരള-ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ലെന്ന നിർദേശം
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
29-06-2022 മുതൽ 01-07-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കി. മീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
29-06-2022 മുതൽ 02-07-2022 വരെ: മധ്യ കിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറ് അറബിക്കടൽ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കി. മീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
29-06-2022 : ആന്ധ്രാപ്രദേശ് തീരത്തിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കി. മീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.