തമിഴ്നാടിനെ തകർത്തു ,കേരളം സന്തോഷ് ട്രോഫി ഫെെനൽ റൗണ്ടിൽ

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ തകര്‍ത്ത് കേരളം ഫൈനല്‍ റൗണ്ടില്‍. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ഏകപക്ഷീയ ജയം. വിഷ്ണു, ജിഷ്ണു, മൗസുഫ്, ജിജോ, എമില്‍ എന്നിവര്‍ കേരളത്തിനായി ഗോള്‍ കണ്ടെത്തി. ആന്ധ്രയ്‌ക്കെതിരെ കളിച്ചതുപോലെ ആക്രമണ ഫുട്‌ബോളാണ് കേരളം ഇന്നും പുറത്തെടുത്തത്.