KeralaNewsRECENT POSTS
അയോധ്യ വിധിയ്ക്ക് പിന്നാലെ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ്; കൊച്ചിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു
കൊച്ചി: അയോധ്യ വിധിയ്ക്ക് പിന്നാലെ മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെ കൊച്ചിയില്‍ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. കേരള പോലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News