31.8 C
Kottayam
Thursday, December 5, 2024

മകന്‍റെ 10 വർഷം മൂന്ന് ക്യാപ്റ്റന്മാർ ചേർന്ന് നശിപ്പിച്ചു; ധോനിയടക്കമുള്ളവർക്കെതിരെ സഞ്ജു സാംസണിന്‍റെ പിതാവ്

Must read

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മൂന്ന് മുൻ നായകന്മാര്‍ക്കെതിരേ ഗുരുതര ആരോപണവുമായി സഞ്ജു സാംസണിന്‍റെ പിതാവ് സാംസൺ വിശ്വനാഥ്. എം.എസ് ധോണി, വിരാട് കോലി, രോഹിത് ശർമ, രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്ന് സഞ്ജുവിന്‍റെ പത്ത് വർഷം നശിപ്പിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരിശീലകന്‍ ഗൗതം ഗംഭീറിനും നായകന്‍ സൂര്യകുമാർ യാദവിനും നന്ദി പറഞ്ഞ വിശ്വനാഥ് മകന്‍ നേടിയ രണ്ടു സെഞ്ച്വറികളും അവർക്ക് സമർപ്പിക്കുന്നെന്നും പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം താരങ്ങളെ വിമര്‍ശിച്ചത്.

സെഞ്ചുറി നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യൻ താരം ശ്രീകാന്തിന് എതിരെയും സാംസൺ വിശ്വനാഥ് ആരോപണം ഉയര്‍ത്തി. അദ്ദേഹം ഇന്ത്യയ്ക്കായി എന്തു കളിച്ചുവെന്ന് അറിയില്ല. ബംഗ്ലദേശിനോടു സെഞ്ച്വറി നേടിയതിൽ ശ്രീകാന്ത് പരിഹസിച്ചുവെന്നും മനസിനകത്ത് വൈരാഗ്യം വെച്ചാണ് ശ്രീകാന്ത് പെരുമാറുന്നതെന്ന് സാംസൺ വിശ്വനാഥ് ആരോപിച്ചു.

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിളങ്ങിയിരിക്കുകയാണ് സഞ്ജു. പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തിയപ്പോള്‍ ഇന്നലത്തെ മത്സരത്തിലെ നിർണായക ഘടകമായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. 47 പന്തിൽ താരം ഏഴ് ഫോറുകളും 10 സിക്‌സറുകളും നേടി. ടി20യിൽ തുടർച്ചയായി സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായും സഞ്ജു മാറി.

മത്സരത്തില്‍ 61 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. സഞ്ജുവിന്‍റെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശ്രീജേഷിന് കിരീടനേട്ടത്തോടെ പരിശീലനകനായി അരങ്ങേറ്റം! ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്തു

മസ്‌കറ്റ്: ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ...

ഇസ്രയേലിനെതിരെ യു എന്നിൽ നിലപാടെടുത്ത് ഇന്ത്യ; 'പലസ്തീൻ അധിനിവേശം അവസാനിപ്പിക്കണം' പ്രമേയത്തിൽ വോട്ട് ചെയ്തു

ന്യൂയോർക്ക്: ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനെതിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ വോട്ടുചെയ്തു. പലസ്തീനിലെ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ്...

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന്‍റെ ഭൂമി തിരിച്ചുപിടിക്കും

കൊച്ചി: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. പദ്ധതിയിൽ നിന്ന് പിന്‍മാറാനുള്ള ടീകോമിന്‍റ ആവശ്യപ്രകാരമാണ് നടപടി. ഇതു പ്രകാരം 246...

യാത്രക്കാരെ പെരുവഴിയിലാക്കിയ മണിക്കൂറുകള്‍; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി അർധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടതാണ് യാത്രക്കാരെ...

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു; അല്ലു അർജുനെ കാണാൻ ആളുകൾ ഒഴുകിയെത്തിയതോടെയാണ് ദാരുണസംഭവം

ഹൈദരാബാദ്: പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ...

Popular this week