Entertainment
ഒപ്പം നിന്നവര്‍ക്കും ആശ്വസിപ്പിച്ചവര്‍ക്കും നന്ദി; സഞ്ജന ഗല്‍റാണി
ബംഗളുരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് കഴിഞ്ഞ ദിവസമാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരുന്നു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജയില്‍മോചിതയായ താരം വീട്ടില്‍ വിശ്രമത്തിലാണ്. വിഷമഘട്ടത്തില്‍ അകമഴിഞ്ഞ് പിന്തുണച്ചവര്‍ക്കും ഇന്‍ബോക്സിലൂടെ സന്ദേശങ്ങള്‍ അയച്ചവര്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് നടി ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്ക് വന്ന ചില മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News