EntertainmentKeralaNews

നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം, നടിയ്‌ക്കെതിരെ പ്രതിക്ഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍

ചെന്നൈ:പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധായകന്‍ ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ആരാധനാലയത്തില്‍ ചെരുപ്പ് ധരിച്ചു കയറി എന്നാരോപിച്ച് തൃഷയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു ഷൂട്ടിംഗ്. ഇന്‍ഡോറിലെ പുരാതരനമായ ആരാധനാലയങ്ങളില്‍ ഒന്നില്‍ വെച്ചായിരുന്നു ചിത്രീകരണം നടക്കുന്നത് എന്നാണ് വിവരം.

നടിമാരായ തൃഷയും ഐശ്വര്യ റായി ബച്ചനും ഒന്നിച്ചുള്ള രംഗങ്ങളാണ് അവിടെ ചിത്രീകരിക്കാന്‍ ഉണ്ടായിരുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തൃഷ ആരാനാലയത്തില്‍ ചെരുപ്പ് ധരിച്ച് കയറി എന്നാണ് ആരോപണം. തുടര്‍ന്ന് നടിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയും തൃഷയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെടുകയുമായിരുന്നു, സോഷയ്ല്‍ മീഡിയയിലും പ്രതിക്ഷേധം ശക്തമാകുന്നുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, മധ്യപ്രദേശിലെ ചിത്രീകരണത്തിനിടെ തലകള്‍ കൂട്ടിയിടിച്ച് കുതിര ചത്ത സംഭവത്തില്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസിന്റെ മാനേജ്‌മെന്റിനെതിരെയും കുതിരയുടെ ഉടമയ്‌ക്കെതിരെയും 1960ലെ പിസിഎ ആക്ട് സെക്ഷന്‍ 11, ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 1860 ലെ സെക്ഷന്‍ 429 എന്നിവ പ്രകാരം റച്ചക്കൊണ്ടയിലെ അബ്ദുള്ളപൂര്‍മെറ്റ് പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ക്ഷീണമുണ്ടായ കുതിരയെ ചിത്രീകരണത്തിനായി ഉപയോഗിക്കാന്‍ ഉടമ അനുവാദം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി ഉപയോഗിച്ച് ചിത്രീകരണം നടത്തുന്ന കാലത്ത് ക്ഷീണിതരായ കുതിരകളെ യുദ്ധത്തില്‍ ഉപയോഗിച്ചതിന് നിര്‍മ്മാണ കമ്പനികള്‍ക്ക് വിശദീകരണം നല്‍കി ഒഴിയാനാകില്ലെന്ന് പെറ്റ് ഇന്ത്യ ചീഫ് അഡ്വക്കസി ഓഫീസര്‍ ഖുശ്ബു ഗുപ്ത പറഞ്ഞു. സംഭവത്തിന്റെ തെളിവായി ഫോട്ടോ/വീഡിയോ നല്‍കുന്നവര്‍ക്ക് പെറ്റ ഇന്ത്യ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker