EntertainmentKeralaNews

ടൊവീനോയുടെ മിന്നല്‍ മുരളി ഒടിടി റിലീസിനോ..!? റിലീസ് വിവരങ്ങള്‍ ഇങ്ങനെ

കൊച്ചി:പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവീനോ തോമസ് ചിത്രമാണ് മിന്നല്‍ മുരളി. കഴിഞ്ഞ ദിവസം ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അതിന്റെ സൂചനയും നെറ്റ്ഫ്‌ളിക്‌സ് നല്‍കിയിരുന്നു. എന്നാല്‍ ട്വീറ്റിനെ ‘ഡീകോഡ്’ ചെയ്ത സിനിമാപ്രേമികളില്‍ പലരും ഇത് ടൊവീനോ തോമസ് ചിത്രത്തെക്കുറിച്ചാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആണെന്ന രീതിയിലാണ് പ്രഖ്യാപനത്തിനൊപ്പം നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയിരിക്കുന്ന ചെറു ടീസര്‍. എന്നാല്‍ ചിത്രം ഉടന്‍ എത്തുമെന്നല്ലാതെ റിലീസ് തീയതി അറിയിച്ചിട്ടില്ല.

‘ഇന്നത്തെ ദിവസം എളുപ്പത്തില്‍ പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം നാളെ ഇതിലും എളുപ്പത്തില്‍ കടന്നുപോകും’, എന്നായിരുന്നു നെറ്റ്ഫ്‌ള്ക്‌സിന്റെ ഹാന്‍ഡിലില്‍ ഇന്നലെ എത്തിയ ട്വീറ്റ്. ഒപ്പം വേഗത്തെ സൂചിപ്പിക്കുന്ന രണ്ട് സ്‌മൈലികളും ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമെത്തിയ ‘മിന്നല്‍ മുരളി’ ടീസറില്‍ അവതരിപ്പിക്കപ്പെട്ട ‘വേഗം’ എന്ന ഘടകത്തെക്കുറിച്ചാണ് നെറ്റ്ഫ്‌ളിക്‌സ് പറയാതെ പറയുന്നതെന്നായിരുന്നു ആരാധകരില്‍ പലരുടെയും വിലയിരുത്തല്‍.

ഒപ്പം ചില ട്രേഡ് അനലിസ്റ്റുകളും ഈ വിവരം ശരിവച്ചിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’യുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ളിക്‌സിന് ആണെന്ന് മാസങ്ങള്‍ക്കു മുന്‍പ് അണിയറക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. തിയറ്റര്‍ റിലീസിനു ശേഷം ‘കള’ ആമസോണ്‍ പ്രൈമില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

ഇത് കാരണമാണ് നെറ്റ്ഫ്‌ലിക്‌സിനെക്കൊണ്ട് ‘മിന്നല്‍ മുരളി’യുടെ കാര്യത്തില്‍ തീരുമാനം എടുപ്പിച്ചതെന്ന് ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ‘കള’ എത്തിയതുപോലെ തിയറ്റര്‍ റിലീസിനു ശേഷമുള്ള സ്ട്രീമിംഗ് ആവും നെറ്റ്ഫ്‌ളിക്‌സ് നടത്തുകയെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് നിലവില്‍ അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker