InternationalNews

അഫ്ഗാനിലെ സര്‍വകലാശാലകള്‍ തുറന്നു; വിദ്യാര്‍ഥികള്‍ക്കിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച് ക്ലാസുകള്‍

കാബൂൾ:അഫ്ഗാനിസ്താനിലെ സർവകലാശാലകളിൽ പഠനം പുനരാരംഭിച്ചു. നീണ്ട ഇടവേളയ്ക്കും പ്രതിസന്ധിക്കുമൊടുവിലാണ് ക്ലാസുകൾ തുടങ്ങിയത്. ക്ലാസ്സുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും കർട്ടനിട്ട് വേർതിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

https://twitter.com/AamajN/status/1434780194347302914?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1434780194347302914%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-1676404356788512848.ampproject.net%2F2108192119000%2Fframe.html

ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സർവകലാശാലകൾക്ക് താലിബാൻ കടുത്ത നിർദ്ദേശങ്ങൾ നൽകിയിരുന്നു.പെൺകുട്ടികൾ മുഖം മറക്കണം. ആൺകുട്ടികളുമായി ഇടകലരുന്ന ഒരു സാഹചര്യവും സർവകലാശാലകളിൽ ഉണ്ടാകാൻ പാടില്ല. ഇരുവരുടേയും ഇടയിൽ ഒരു മറ ഉണ്ടായിരിക്കണം. പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപികമാരെ നിയമിക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രായം കൂടുതലുള്ളവരെ അധ്യാപകരായി നിയനമിക്കണം തുടങ്ങിയ കർശന നിർദ്ദേശങ്ങളായിരുന്നു താലിബാൻ കോളേജുകൾക്ക് നൽകിയത്. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker