FeaturedHome-bannerKeralaNews
ശമ്പളം തടഞ്ഞുവെക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു,സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം ആറു ദിവസത്തെ ശമ്പളം കുറയും
തിരുവനന്തപുരം കൊവിഡ് സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം തടഞ്ഞുവെയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വെച്ചു.മന്ത്രിസഭ ഇന്നലെ തയ്യാറാക്കിയ ഓര്‍ഡിനന്‍സില്‍ ഇന്നു രാവിലെയാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.
നേരത്തെ ശമ്പളം തടഞ്ഞുവെയ്ക്കുന്നതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സിങ്കിള്‍ ബഞ്ച് സ്‌റ്റേ ചെയ്തുന്നു. ശമ്പളബില്‍ അടക്കം തയ്യാറാക്കിയശേഷായിരുന്നു നടപടി.ശമ്പളം തടഞ്ഞുവെയ്ക്കുന്നത് നിയമപരമല്ലെന്നായിരുന്നു കോടതി നിലപാട്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കിയതോടെ കോടതിയ്ക്ക് ഇതിന്‍മേല്‍ ഇനി ഒന്നു ചെയ്യാന്‍ കഴിയാത്ത അവസ്ഥയും സംജാതമായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News