പൃഥിരാജിനെ പേരുവിളിയ്ക്കാത്ത ഋഷി കപൂര്‍,കാരണമിതാണ്

ചലച്ചിത്ര ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു ബോളിവുഡ് താരം ഋഷി കപൂറിന്റെ മരണം. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ഇപ്പോഴിതാ ഋഷി കപൂറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് എത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഔറംഗസേബ് എന്ന ചിത്രത്തില്‍ ഋഷി കപൂറിനൊപ്പം പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പൃഥ്വിരാജ് ഋഷി കപൂറിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് നഷ്ടത്തിന്റെ ആഴ്ചയാണ് ഇത്. അദ്ദേഹത്തിനൊപ്പം ഔറംഗസേബ് എന്ന സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ആദരവാണ്. അദ്ദേഹത്തിന് എന്നെ പേര് പറഞ്ഞ് വിളിക്കാന്‍ ആകില്ല എന്ന് പറയുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ അച്ഛന്റെ അച്ഛന്റെ പേരും പൃഥ്വിരാജ് എന്നാണ്. അദ്ദേഹത്തെ മിസ് ചെയ്യുമെന്നും പൃഥ്വിരാജ് കുറിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News