‘ടോവിനോക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യട്ടെ’; ടൊവിനോയ്ക്കൊപ്പം ഒരു ദിവസം ലഭിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് അഡാര്‍ ലവിലെ ‘സ്നേഹ മിസ്’ നല്‍കിയ കിടിലന്‍ മറുപടി
റോഷ്ന ആന്‍ റോയ് എന്ന നടി ഒരു പക്ഷെ മലയാളികള്‍ക്ക് അത്ര സുപരിചിത അല്ലായിരിക്കാം. എന്നാല്‍ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ‘സ്നേഹ മിസി’നെ അറിയാത്ത മലയാളി യുവാക്കള്‍ ചുരുക്കമായിരിക്കും. ചിത്രത്തിലെ സുന്ദരി ടീച്ചര്‍ അത്ര പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചത്. ഈയടുത്ത് മറ്റൊരു സിനിമാ താരം കൂടിയായ കിച്ചുവിനെ താരം കല്യാണം കഴിക്കുകയായിരുന്നു. കല്യാണത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
സിനിമ മേഖലയില്‍ നിന്നുള്ള പല പ്രമുഖരും കല്യാണത്തില്‍ പങ്കെടുത്തിരുന്നു. ഇതിനോടകം നിരവധി ഇന്റര്‍വ്യൂകളിലും താരം പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. താരത്തോട് അവതാരക പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. അതിലെ ഒരു ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. തന്റെ ക്രഷ് ടോവിനോയാണെന്ന് താരം പറയുന്നുണ്ട്. അപ്പോള്‍ അവതാരക മറുചോദ്യം ചോദിക്കുകയാണ്. ‘ടോവിനോയോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ അവസാന ലഭിച്ചാല്‍ എന്ത് ചെയ്യും’ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ”അത് ടോവിനോക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യട്ടെ” എന്നായിരുന്നു താരത്തിന്റെ മറുപടി.
അപ്രതീക്ഷിതമായ ഈ ഉത്തരം കേട്ട് അവതാരക ആദ്യം ഒന്നമ്പരുന്നുവെങ്കിലും പിന്നീട് ഇരുവരും പൊട്ടിച്ചിരിച്ചു. അവതാരക ചോദിച്ച ചോദ്യ ഗ്ലാമറസ് റോളുകളില്‍ അഭിനയിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ഞാന്‍ തയ്യാറല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. പക്ഷേ ലിപ്ലോക്ക് തരംഗങ്ങള്‍ അഭിനയിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടാല്‍ അത് ചെയ്യാന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കി. താരത്തിന്റെ പുതിയ അഭിമുഖവും ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്.