‘എന്തിനാണ് ഈ ആളുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്’; വാര്‍ത്തകളോട് പ്രതികരിച്ച് റിമി ടോമി
ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരംഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സീസണില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള നിരവധി പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഗായിക റിമി ടോമിയുടെ പേരും ഈ ലിസ്റ്റിലുണ്ട്.
ബിഗ് ബോസ് 3യില്‍ റിമി ടോമിയും ഉണ്ടെന്ന് പറയുന്നു വീഡിയോകളും വാര്‍ത്തകളും പ്രചരിച്ചതോടെ ഇപ്പോളിതാ വിശദീകരണവുമായി രംംത്ത് എത്തിയിരിക്കുകയാണ് റിമി. ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് താരം പ്രതികരിച്ചിരിക്കുന്നത്.
‘എന്തിനാണ് ഈ ആളുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഒരുപാട് ആളുകള്‍ ചോദിക്കുന്നു ബിഗ് ബോസില്‍ ഉണ്ടാകുമോ എന്ന്. ഇല്ല എന്ന് ഇവിടെ പറഞ്ഞാല്‍ കാര്യം കഴിഞ്ഞല്ലോ. വ്യാജ വാര്‍ത്തകള്‍ തരണം ചെയ്യാന്‍ ഇതേ ഇപ്പോള്‍ വഴി ഉള്ളൂ’ എന്നാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഷിയാസ് കരീം അടക്കമുള്ള താരങ്ങളും ആരാധകരും റിമിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.