29.5 C
Kottayam
Friday, April 19, 2024

എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍, അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനും പ്രത്യേക പദ്ധതി; യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

Must read

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്സിന്‍ എത്തിക്കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന വാഗ്ദാനവുമായി യുഡിഎഫ് പ്രകടന പത്രിക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രകടന പത്രിക കെപിസിസി ആസ്ഥാനത്ത് പുറത്തിറക്കിയത്.

കൊവിഡിനെ പ്രതിരോധിക്കുന്ന വാക്സിന്‍ ഇന്ത്യയില്‍ എത്തിയാല്‍ അത് വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സൗകര്യം ഉണ്ടാക്കുമെന്നാണ് വാഗ്ദാനം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെട്ടിക്കുറച്ച ഫണ്ട് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തിരിച്ചു നല്‍കും. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കും അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനും പ്രത്യേക പദ്ധതി, സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം, അനാഥരെ ദത്തെടുക്കല്‍, പദ്ധതി തുടങ്ങിയവയാണ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന പ്രധാന കാര്യങ്ങള്‍.

തദ്ദേശ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും പറയുന്നുണ്ട്. പുനര്‍ജ്ജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും എന്നാണ് പ്രകടന പത്രികയ്ക്ക് നല്‍കിയിരിക്കുന്ന മുദ്രാവാക്യം. അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കല്‍ ഇടതു സര്‍ക്കാര്‍ കത്തി വെയ്ക്കുകയാണ് എന്നു കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week