അതിരമ്പുഴയിലെ വാഹനാപകടം കൊലപാതകശ്രമം, 3 പേർ കസ്റ്റഡിയിൽ, ക്വൊട്ടേഷൻ തൽകിയത് ബിസിനസ് പങ്കാളി

കോട്ടയം:അതിരമ്പുഴയിൽ ഇന്ന് രാവിലെ നടന്ന വാഹനാപകടം കൊലപാതക ശ്രമമെന്ന് കണ്ടെത്തൽ.പ്രഭാത സവാരിക്ക് പോയ അതിരമ്പുഴ വ്യവസായി നെൽസൺ എന്ന സെബാസ്റ്റ്യനെയാണ് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.സെബാസ്റ്റ്യനെ ഇടിപ്പിച്ച ശേഷം നിയന്ത്രണം വിട്ട സൈലോ കാർ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.

സംഭവം ക്വട്ടേഷൻ എന്ന് പ്രാഥമിക നിഗമനം.
3 പേർ പോലീസ് കസ്റ്റഡിയിൽ.ക്വട്ടേഷൻ നൽകിയത് മുൻ ബിസിനെസ്സ്
പങ്കാളിയെന്ന് സംശയംഇരുവരും തമ്മിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ പ്രതികളുടെ ഫോൺ പരിശോധിച്ചതിൽ സംശയം തോന്നിയതിന് തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്വെട്ടേഷൻ ശ്രമം പുറത്തുവന്നത്.