24.9 C
Kottayam
Saturday, June 6, 2026

​ഞായറാഴ്ച ​ഗുരുവായൂരിൽ 354 കല്യാണങ്ങൾ, ഇത്രയധികം ചരിത്രത്തിലാദ്യം

Must read

ഗുരുവായൂർ: കണ്ണന്റെ സന്നിധിയിൽ ഞായറാഴ്ച നടക്കുന്ന കല്യാണങ്ങളുടെ എണ്ണം 354 ആയി. അന്ന് രാവിലെ വരെ ശീട്ടാക്കാമെന്നുള്ളതിനാൽ ഇനിയും കൂടാനാണ് സാധ്യത. ഗുരുവായൂരിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം കല്യാണങ്ങൾ. പുലർച്ചെ നാലുമുതൽ താലികെട്ട് ആരംഭിക്കും. നിലവിൽ രാവിലെ അഞ്ചുമുതലാണ് കല്യാണങ്ങൾ ആരംഭിക്കാറ്. ഒരേസമയം ആറു മണ്ഡപങ്ങളിലായി കല്യാണം നടക്കും.

വിവാഹകാർമികരായി അഞ്ചുപേരെ അധികമായി നിയോഗിച്ചു. മംഗളവാദ്യക്കാരായി രണ്ടു സംഘങ്ങളെയും നിശ്ചയിച്ചിട്ടുണ്ട്. വിവാഹങ്ങൾ തടസ്സങ്ങളില്ലാതെ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ദേവസ്വം ചെയർമാൻ വി.കെ. വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവരും പങ്കെടുത്തു.

വിവാഹസംഘങ്ങൾ തെക്കേനടയിലെ പട്ടർകുളത്തിനടുത്തുളള താത്‌കാലിക പന്തലിലേക്കെത്തണം. വധൂവരൻമാരും ബന്ധുക്കളും ഉൾപ്പെടെ 20 പേർ. കൂടാതെ ഫോട്ടോ-വീഡിയോഗ്രാഫർമാരായി നാലുപേരും. ഇത്രയും പേരെയാണ് മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കുക. ബാക്കിയുള്ള ബന്ധുക്കൾക്ക് കിഴക്കേനടയിലൂടെ മണ്ഡപങ്ങൾക്കു സമീപത്തെത്താം.

താലികെട്ട് കഴിഞ്ഞാൽ വധൂവരന്മാരെ ദീപസ്തംഭത്തിനു മുൻപിൽ ഫോട്ടോ എടുക്കാൻ അനുവദിക്കില്ല. വധൂവരന്മാരും ഒപ്പമുള്ളവരും കിഴക്കേനട വഴി മടങ്ങിപ്പോകണം. കിഴക്കേ നടപ്പന്തലിൽ കല്യാണസംഘങ്ങളെ മാത്രമേ നിൽക്കാൻ അനുവദിക്കൂ. ദീപസ്തംഭത്തിനു മുൻപിൽ തൊഴാനുള്ളവർക്ക് ക്യൂപ്പന്തലിലെ ആദ്യത്തെ വരിയിലൂടെ (കല്യാണമണ്ഡപങ്ങളുടെ തൊട്ടു വടക്ക്) വരാം.

- Advertisement -

ക്ഷേത്രത്തിൽ ദർശനത്തിനുള്ള വരി വടക്കേ നടപ്പുരയിൽനിന്നാണ്. പ്രധാന ക്യൂപ്പന്തലിലൂടെ അകത്തേക്ക് പ്രവേശിപ്പിച്ച് കൊടിമരം വഴി നേരെ നാലമ്പലത്തിലേക്ക് തുടർന്ന് ദർശനത്തിനുശേഷം പടിഞ്ഞാറേനട വഴിയോ തെക്കേ തിടപ്പള്ളി കവാടം വഴിയോ പുറത്തേക്ക് പോകാം. ഭഗവതികവാടം വഴി മടങ്ങാൻ അനുവദിക്കില്ല. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണമോ ശയനപ്രദക്ഷിണമോ അന്ന് അനുവദിക്കില്ല.

- Advertisement -

ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ട്, പടിഞ്ഞാറേനടയിലെ മായാ പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. റോഡരികിൽ വാഹനങ്ങൾ നിർത്താൻ അനുവദിക്കില്ല. കൂടാതെ ദേവസ്വത്തിന്റെ ബഹുനില പാർക്കിങ് സമുച്ചയങ്ങളും നഗരസഭയുടെ കിഴക്കേനട മൈതാനവും ചെറിയ പാർക്കിങ് കേന്ദ്രങ്ങളുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week