News
പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിച്ച് പോക്സോ കോടതി
ഒഡീഷ: ബലാത്സംഗത്തനിരയായ പെണ്‍കുട്ടിയും കേസിലെ പ്രതിയും തമ്മില്‍ ജയിലില്‍ വിവാഹിതരായി. പോക്‌സോ കോടതിയുടെയും ജയില്‍ ഡയറക്ടര്‍ ജറലിന്റെയും ഉത്തരവിനെ തുടര്‍ന്നായിരുന്നു വിവാഹമെന്ന് ചൗദ്വാര്‍ സര്‍ക്കിള്‍ ജയില്‍ സൂപ്രണ്ട് കുലമണി ബഹ്‌റ പറഞ്ഞു.
കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായത്. പ്രാദേശിക സന്നദ്ധ സംഘടനയുടെ സഹായത്തോടെ പോക്‌സോ കോടതിയിലെ അഭിഭാഷകന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
കഴിഞ്ഞവര്‍ഷം പ്രതിയില്‍ നിന്ന് ഗര്‍ഭിണിയായ യുവതി ഒരാണ്‍കുട്ടിയെ പ്രസവിച്ചു. വിചാരണ തടവുകാരനായ രാജേഷ് സിങ്ങിന്റെ ജാമ്യം വിവാഹത്തിനുശേഷമേ പരിഗണിക്കുവെന്ന് കോടതി പറഞ്ഞിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News