Home-bannerKeralaNews
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നല്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. പകല്‍ രണ്ടു മുതല്‍ രാത്രി വൈകിയും മിന്നല്‍ തുടര്‍ന്നേക്കാം. ഇത്തരം മിന്നല്‍ അപകടകരമാണ്. കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News