EntertainmentNews
സ്‌റ്റേജില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടാല്‍ എന്തു ചോദിക്കും? ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ശോഭന
ലോക്ക് ഡൗണില്‍ മലയാളികളുമായി സംവിധിക്കാന്‍ ആദ്യമായി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരമാണ് ശോഭന. ലൈവില്‍ എത്തിയ താരം മണിക്കൂറോളം ആരാധകരുമായി സംസാരിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ലൈവിനിടയില്‍ ആരാധകന്‍ ചോദിച്ച ഒരു ചോദ്യവും അതിന് ശോഭന നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. ദൈവത്തെക്കുറിച്ചായിരുന്നു ആരാധകന്‍ ചോദ്യം ചോദിച്ചത്.
സ്റ്റേജില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടാല്‍ എന്തു ചോദിക്കും എന്നായിരുന്നു ആരാധകന്‍ ചോദിച്ചത്. ഇതിന് ശോഭനയുടെ മറുപടി വളരെ രസകരമായിരുന്നു. ദയവായി മുന്നില്‍ നിന്നു മാറി നില്‍ക്കണം. എന്റെ കാണികളെ ബുദ്ധി മുട്ടിക്കരുത് എന്നു പറയും എന്നായിരുന്നു നിറഞ്ഞ ചിരിയോടെ ശോഭന പറഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News