InternationalNewspravasi
ഖത്തര്‍ എയര്‍വേയ്‌സ് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജനുവരി 27 മുതല്‍ പുനരാരംഭിക്കുന്നു.ജനുവരി 27ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 28ന് അബുദാബി വിമാനത്താവളത്തിലേക്കും സര്‍വീസുകളുണ്ട്.
മൂന്നരവര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബുദാബിയിലേക്കും നേരിട്ട് ഖത്തര്‍ എയര്‍വേയ്‌സ് വിമാന സര്‍വീസുകള്‍ തുടങ്ങുന്നത്.27ന് ദോഹ ഹമദ് വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ സമയം വൈകുന്നേരം ഏഴിന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 9.10ന് ദുബൈയില്‍ എത്തും. 28ന് വൈകുന്നേരം 7.50ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 9.55ന് അബുദാബി വിമാനത്താവളത്തിലെത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News