ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന വോൾവൊ പാസഞ്ചർ വാഹനങ്ങളിലൊന്നായ എസ് 60 ഇന്ത്യയിൽ. പൂണമായും നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് എസ് 60 സെഡാൻ. 45.9ലക്ഷമാണ് എസ് 60ക്ക് വിലയിട്ടിരിക്കുന്നത്.
പതിവുപോലെ ക്രാഷ് ടെസ്റ്റുകളിൽ മിന്നുന്ന പ്രകടനവുമായാണ് വോൾവൊ എത്തുന്നത്. കർശന നിയമങ്ങൾ ഉൾക്കൊള്ളുന്ന യൂറോ എൻസിഎപിയിലാണ് എസ് 60 അഞ്ച് സ്റ്റാർ റേറ്റിങ് നേടിയത്.
വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.ഡെലിവറികൾ മാർച്ച് പകുതിയോടെ ആരംഭിക്കും. 190 എച്ച്പി, 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിലുള്ളത്.
300 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. കമ്പനിയുടെ സ്കേലബിൾ പ്രൊഡക്റ്റ് ആർക്കിടെക്ചറിനെ (എസ്പിഎ) അടിസ്ഥാനമാക്കിയാണ് എസ് 60 നിർമിച്ചിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News