അര്‍ദ്ധനഗ്നയായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു,കരഞ്ഞു കൊണ്ടാണ് അവള്‍വീട്ടിലേക്ക് വന്നത്
ബോളിവുഡ് നടി ജിയ ഖാന്റെ സഹോദരി കരീഷ്മ ഖാൻ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ലോകത്തെ ചർച്ച. സംവിധായകനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാനെതിരേ ഗുരുതര ആരോപണമാണ് അന്തരിച്ച നടി ജിയ ഖാന്റെ സഹോദരി ഉയർത്തുന്നത്.
”ഹൗസ്ഫുൾ സിനിമയുടെ റിഹേഴ്‌സലിനിടയില്‍ ജിയയോട് മേല്‍ വസ്ത്രം അഴിച്ചുമാറ്റാൻ സാജിദ് ഖാന്‍ ആവശ്യപ്പെട്ടുവെന്നും അത് ജിയയെ വേദനിപ്പിച്ചുവെന്നും അവര്‍ പറയുന്നു. ‘ജിയ തിരക്കഥ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സാജിദ് ഖാന്‍ അവളോട് അങ്ങനെ ആവശ്യപ്പെട്ടത്. അര്‍ദ്ധനഗ്നയായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ അന്ന് കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് കയറി വന്നത്. സിനിമയുടെ ഷൂട്ടിങ് ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ ഇതു പോലെയാണെങ്കില്‍ ഇനിയങ്ങോട്ട് എന്താകുമെന്നും ജിയ കരഞ്ഞുകൊണ്ട് പറഞ്ഞു. സിനിമയുടെ കരാറില്‍നിന്ന് പിന്‍മാറിയാല്‍ സാജിദ് ഖാന്‍ കേസ് കൊടുക്കുമെന്ന് ജിയ ഭയപ്പെട്ടു. അതുകൊണ്ട് അവള്‍ ആ ചിത്രം പൂര്‍ത്തിയാക്കി- ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിൽ കരീഷ്മ വെളിപ്പെടുത്തി.
മീ ടൂ ക്യാംപെയ്നിന്റെ ഭാഗമായി സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവര്‍ സാജിദ് ഖാനെതിരേ രംഗത്ത് വന്നത് വലിയ ശ്രദ്ധ നേടിയിരുന്നു