ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച ജനകീയ ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, രാജകുമാരി എന്നിവിടങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ, അരിക്കൊമ്പനുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിലെ വാദം പൂര്‍ത്തിയായതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സിമന്റുപാലത്ത് കുങ്കിയാനകളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിച്ച നാട്ടുകാരെ പൊലീസ് തടഞ്ഞു.
പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച നാട്ടുകാര്‍ സ്ഥലത്ത് കുത്തിയിരിക്കുകയാണ്. തീരുമാനമുണ്ടാകാതെ പിരിഞ്ഞുപോകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ചിന്നക്കനാലിൽ കുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ളവർ റോഡ് ഉപരോധിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News