Featuredhome bannerHome-bannerKeralaNews
കെ ബാബുവിന് തിരിച്ചടി; തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന സ്വരാജിന്‍റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി. എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനിൽക്കുമെന്ന് ഹൈക്കോടതി. കെ ബാബു നല്‍കിയ കവിയറ്റ് ഹൈക്കോടതി തള്ളി. ‘അയ്യപ്പന്‍റെ’ പേര് പറഞ്ഞ് കെ ബാബു വോട്ട് തേടിയെന്നാണ് കേസ്. കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സ്വരാജിന്‍റെ ആവശ്യം.
എന്നാല്‍, ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് കെ ബാബു പ്രതികരിച്ചു. തന്‍റെ തടസ ഹർജിയിൽ ഒരു ഭാഗം കോടതി അംഗീകരിച്ചുവെന്ന് കെ ബാബു പറഞ്ഞു. സ്വാമി അയ്യപ്പന്‍റെ പടം വെച്ച് സ്ലിപ്പ് അടിച്ചിട്ടില്ല. ഇതാദ്യം കിട്ടിയെന്ന് പറയുന്നത് ഡിവൈഎഫ്ഐ നേതാവിനാണ്. ഇത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് കെ ബാബുവിന്‍റെ വാദം. നിയമോപദേശം തേടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News