News
“മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു’: യോഗിക്ക് എന്താ കുഴപ്പമെന്ന് പ്രിയങ്ക
ലക്നോ: ഉത്തർപ്രദേശ് സർക്കാർ തന്റെ ഫോൺ നിരന്തരം ചോർത്തുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായും പ്രിയങ്ക പറഞ്ഞു.
യോഗി ആദിത്യനാഥ് സർക്കാർ ഇത്രയും ഭയക്കുന്നത് എന്തിനെന്നും പ്രിയങ്ക ചോദിച്ചു. യുപി സർക്കാരിനെതിരേ ഫോൺ ചോർത്തൽ ആരോപിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഞങ്ങളുടെ എല്ലാ ഫോണുകളും ചോർത്തുകയാണ്. സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നു. പാർട്ടി ഓഫീസുകളിലെ ഫോണുകളും സർക്കാർ നിരീക്ഷണത്തിലാണെന്നും അഖിലേഷ് ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News