ഇനിയെങ്കിലും ഇത്തരം ക്ലിപ്പുകളുടെ സത്യാവസ്ഥ മനസ്സിലാക്കൂ; സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ പ്രിയ വാര്യര്‍
തനിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി പ്രിയ പ്രകാശ് വാര്യര്‍. ”പ്രിയവാര്യര്‍ പ്രണയം വെളിപ്പെടുത്തുന്നുവെന്ന” തലക്കെട്ടോടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇതിനെതിരെ നടിയുടെ പ്രതികരണം ഇങ്ങനെ.
”വ്‌ളോഗില്‍ നിന്നുള്ള ചില ക്ലിപ്പുകള്‍ മാത്രം മുറിച്ചു മാറ്റി, സമൂഹമാധ്യമങ്ങളില്‍ പല രീതിയില്‍ പ്രചരിക്കുന്നത് കാണുവാനിടയായി. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവര്‍ ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതല്‍ കാണുമ്പോള്‍ സന്തോഷം.
എന്നാല്‍ ഇതിന്മേലുളള ചര്‍ച്ച തീര്‍ത്തും അനാവശ്യമാണ്. വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും, തലക്കെട്ടുകളും ചേര്‍ത്താണ് വിഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാര്‍ത്തകള്‍ നല്‍കൂ” പ്രിയ പ്രതികരിച്ചിരിക്കുകയാണ്.