24.9 C
Kottayam
Saturday, June 6, 2026

വാതകം ചോര്‍ന്നതറിയാതെ അടുപ്പില്‍ തീ കത്തിച്ചു; ഗൃഹനാഥനും ഗ്യാസ് ഏജന്‍സി ജീവനക്കാരനും ഗുരുതരമായി പൊള്ളലേറ്റു

Must read

കോവളം: ഗ്യാസ് സിലിണ്ടറില്‍ നിന്നു വാതകം ചോര്‍ന്നതറിയാതെ തീ കത്തിച്ചതിന് പിന്നാലെ ഗൃഹനാഥനും ഗ്യാസ് ഏജന്‍സി ജീവനക്കാരനും ഗുരുതരമായി പൊള്ളലേറ്റു. വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂര്‍ എം പി നിവാസില്‍ റിട്ട എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ കെ.കെ.പ്രഭാകരന്‍ (82), ബാലരാമപുരത്തെ പാചകവാതക സിലിണ്ടര്‍ ഏജന്‍സിയില്‍ നിന്നുള്ള പ്രവീണ്‍(28) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

പാചകവാതക സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിലെ തകരാര്‍ പരിഹരിക്കാനാണ് പ്രവീണ്‍ വീട്ടിലെത്തിയത്. വാതകം ചോര്‍ന്നത് അറിയാതെ വീട്ടുകാര്‍ അടുപ്പിലേക്കു തീ കത്തിച്ചതോടെ അടുക്കളയില്‍ തീ പടര്‍ന്ന് അടുത്ത മുറിയില്‍ നിന്ന പ്രഭാകരനും പ്രവീണിനും പൊള്ളലേല്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം. തീപടര്‍ന്നുപിടിച്ചതോടെ സ്ത്രീകളടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പൊള്ളലേറ്റ പ്രവീണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രഭാകരന്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അടുക്കളയിലെ വസ്തുക്കള്‍ കത്തി നശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week