റിയാദ്: പ്രവാസി മലയാളി യുവതിയും നവജാത ശിശുവും കൊവിഡ് ബാധിച്ചു മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) നവജാത ശിശുവുമാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
ആറ് മാസം ഗര്‍ഭിണിയായിരുന്ന ഗാഥയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാമിന് സമീപം ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി വഷളായതോടെ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തു. പെണ്‍കുഞ്ഞായിരുന്നു.
ഇതിന് പിന്നാലെ ഗാഥ മരണത്തിന് കീഴടങ്ങുകയായിരുന്നു. അധികം വൈകാതെ കുഞ്ഞും മരിച്ചു. സന്ദര്‍ശന വിസയിലെത്തിയ ഗാഥ ഭര്‍ത്താവിനൊപ്പം നാട്ടിലേയ്ക്ക് മടങ്ങുന്നതിനായുള്ള തയ്യാറെടുപ്പിനിടെയാണ് രോഗം ബാധിച്ചത്. കരിങ്കുന്നം തടത്തില്‍ ടി.ജി. മണിലാലിന്റെയും ശോഭയുടേയും മകളാണ്. മനു ഏക സഹോദരനാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News