CrimeKeralaNews

കവർച്ചാ പദ്ധതി തകർത്ത് പോലീസ്: ഈരാറ്റുപേട്ടയില്‍ നാലുപേർ പിടിയിൽ


ഈരാറ്റുപേട്ട : ജില്ലയിലെ വിവിധ ഇടങ്ങളിൽ കവർച്ചയ്ക്ക് ആസൂത്രണം ചെയ്തു വരവേ കൊലപാതക ശ്രമം, കവർച്ച, മയക്കുമരുന്ന് ഉൾപ്പെടെ വിവിധ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളായ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട ഈലക്കയം ഭാഗത്ത് ചിയാലിൽ വീട്ടിൽ സുൽഫിക്കർ (33), ഈരാറ്റുപേട്ട നടയ്ക്കൽ ഈലക്കയം ഭാഗത്ത് കണ്ണുപറമ്പിൽ വീട്ടിൽ അജ്മൽ ഷാ(28), നിലമ്പൂർ ജനതപ്പടി ഭാഗത്ത് അക്കരപ്പീടികയിൽ വീട്ടിൽ ഷെഫീഖ് (33), നിലമ്പൂർ ചെറുവത്തുകുന്ന് ഭാഗത്ത് വലിയപറമ്പത്ത് വീട്ടിൽ നബീൽ വി.പി (30) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഈരാറ്റുപേട്ടയിൽ ഒരു സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് നടത്തിയ പരിശോധനയിലാണ് നാലുപേരും പോലീസിന്റെ പിടിയിലാവുന്നത്.

സുൽഫിക്കറിന് കാഞ്ഞാർ, ഈരാറ്റുപേട്ട എന്നീ സ്റ്റേഷനുകളിലും, അജ്മൽ ഷാക്ക് ഈരാറ്റുപേട്ട സ്റ്റേഷനിലും,ഷെഫീക്കിന് നിലമ്പൂർ, കർണാടകയിലെ മദനായകഹള്ളി സ്റ്റേഷനിലും നബീലിന് നിലമ്പൂർ സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു.വി. വി, ബ്രഹ്മദാസ് പി.എം, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ ജോബി ജോസഫ്, അനിൽകുമാർ,സന്ദീപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker