15കാരിയെ പീഡിപ്പിച്ച് വിഡിയോ പകർത്തി, അശ്ലീല സൈറ്റുകളിലിട്ടു; ദമ്പതികൾ പിടിയിൽ

കൊല്ലം:കുഴത്തൂപ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തിയ ദമ്പതികള്‍ അറസ്റ്റില്‍. പെൺകുട്ടിയെ പീഡിപ്പിച്ചു വിഡിയോ ചിത്രീകരിച്ച പ്രതികളെ കുളത്തൂപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരോട്ട് കുന്നുംപുറത്ത് വിഷ്ണു, ഇയാളുടെ ഭാര്യ സ്വീറ്റി എന്നിവരാണു പെൺകുട്ടിയുടെ പരാതിയിൽ പിടിയിലായത്.

പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭാര്യയുടെ സഹായത്തോടെ പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. കുളത്തൂപ്പുഴ പൊലീസ് ഇൻസ്പെക്ടർ ബി. അനീഷിന്റെ നേതൃത്വത്തിൽ എസ്ഐ ബാലസുബ്രമണ്യൻ, എസ്ഐ ഷാജഹാൻ, എഎസ്ഐ വിനോദ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, അജിന എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News