NationalNews

ഖാര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ഗൂഢാലോചന നടത്തി; ബിജെപിയ്‌ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്

ബെംഗലൂരു:കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് (Karnataka Poll) അടുത്തിരിക്കെ ബിജെപിയ്‌ക്കെതിരെ (BJP)  ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് (congress) നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല (Randeep Singh Surjewala). പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്നാണ് അദ്ദേഹം ആരോപിച്ചത്. ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ബിജെപി നേതാക്കള്‍ ഗൂഢാലോചന നടത്തുകയാണെന്നും സുര്‍ജേവാല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടപ്പെട്ട ഒരാള്‍ ഖാര്‍ഗെയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരുടെയും പേര് പരാമര്‍ശിക്കാതെ സുര്‍ജേവാല ആരോപിച്ചു. ഖാര്‍ഗെ ജനിച്ചത് ദളിത് കുടുംബത്തിലാണെന്ന വസ്തുത ബിജെപിക്ക്  അംഗീകരിക്കനാവില്ല . പ്രധാനമന്ത്രി മോദി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഹസിച്ചെന്നും സുര്‍ജേവാല പറഞ്ഞു.

ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ ഖാര്‍ഗെ മരിക്കണമെന്ന് ആഗ്രഹിച്ചു. ബിജെപിയുടെ നിരാശ അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. ഇത് ഓരോ കന്നഡക്കാരന്റെയും ജീവനും അഭിമാനത്തിനും നേരെയുള്ള ആക്രമണമാണ്. കര്‍ണാടക മുഖ്യമന്ത്രി ബൊമ്മൈ, കര്‍ണാടക പോലീസ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരെല്ലാം ഇതില്‍ നിശബ്ദരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ എതിരാളികള്‍ക്കെതിരെ ആക്രമണം ശക്തമാക്കുകയാണ്. മെയ് 10 നാണ്  കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മെയ് 13 ന്.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ (Karnataka poll) കേണ്‍ഗ്രസ് (congress)  പരാജയപ്പെട്ടാല്‍ അതിന്റെ പഴി (blame) കേള്‍ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ (Mallikarjun Kharge). ‘ഞങ്ങള്‍ തോറ്റാല്‍ എന്ത് കുറ്റപ്പെടുത്തല്‍ ഏറ്റെടുക്കാനും ഞാന്‍ തയ്യാറാണ്, പക്ഷേ കോണ്‍ഗ്രസ് വിജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷമുളള കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കൂറുമാറ്റങ്ങള്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള  കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കുന്നതിന് മുമ്പ്  ജെഡി(എസ്)നൊപ്പം കൂട്ടുകക്ഷി സര്‍ക്കാരായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ബിജെപി, നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും തൂക്കു മന്ത്രി
സഭ ഉണ്ടാകില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

‘ഞങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടാകും, ഞങ്ങള്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കും’ കോണ്‍ഗ്രസ് മേധാവി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചുറപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

‘ഒരാള്‍ക്ക് നല്ല ഇച്ഛാശക്തിയും പ്രതിബദ്ധതയും ഉണ്ടായിരിക്കണം. ഞാന്‍ ദിവസവും നാല് മീറ്റിങ്ങുകള്‍ നടത്താറുണ്ട്.  ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ചിലപ്പോള്‍ 100 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരും. ബിജെപിയെ തോല്‍പ്പിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു അതിനായി ഇതെല്ലാം സഹിക്കണം,’ ഖാര്‍ഗെ സംസ്ഥാനത്തെ തന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker