23.1 C
Kottayam
Tuesday, October 15, 2024

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു

Must read

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലന്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിനുള്ള ചികിത്സ കിട്ടിയില്ലെന്ന് നകുലന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ആരോപിച്ചിരുന്നു.

രണ്ട് വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ചെയ്തുവരുന്നയാളാണ് നകുലന്‍. അത്തരത്തില്‍ ഡയാലിസിസ് ചെയ്യാനെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുന്‍പാണ് നകുലന്‍ വിഡിയോ പോസ്റ്റ് ചെയ്തത്. കിടക്ക ലഭിച്ചില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ഇയാള്‍ വിഡിയോയില്‍ പറഞ്ഞിരുന്നു. ബ്രഷും പേസ്റ്റുമൊന്നും ഇല്ലെന്നും നകുലന്‍ ആരോപിച്ചു.

കൊവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ അല്പം വൈകിയിരുന്നു എന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നത്. തുടര്‍ന്ന് ഒരു ഘട്ടത്തില്‍ പോലും ചികിത്സയ്ക്ക് മുടക്കം സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിക്കുന്നു.

അതേസമയം തൃപ്പുണിത്തുറയില്‍ ഡൊമിസിലിയറി കെയര്‍ സെന്ററില്‍ നഴ്സിനോട് കൊവിഡ് പോസിറ്റീവ് ആയ പ്രതി അപമര്യാദയായി പെരുമാറിയതായി പരാതി ഇയര്‍ന്നിട്ടുണ്ട്. ഡിസിസിയില്‍ വച്ച് നടന്നു പോകുന്നതിനിടെ നഴ്സിനെ കയറി പിടിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെ ഹില്‍ പാലസ് പോലീസ് കേസെടുത്തു.

അബ്കാരി കേസില്‍ എക്സൈസ് അറസ്റ്റു ചെയ്ത പ്രതിയാണ് ഇയാള്‍. കാക്കനാട് ജില്ല ജയിലിനോട് ചേര്‍ന്നുള്ള ബോര്‍സ്റ്റല്‍ സ്‌കൂളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അഖിലിനെ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസിസിയിലേക്ക് മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബാല കോടതിക്ക് മുന്നില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. "കോടതിയില്‍ എത്തുന്നതിന് മുന്‍പ്...

ഹേമ കമ്മിറ്റി: സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി; ‘കേസെടുക്കാവുന്ന പരാതികളുണ്ട്’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ മുഴുവൻ വായിച്ചെന്നും ഇതിൽ കേസ് എടുക്കാവുന്ന പരാതികളും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും...

സെഞ്ച്വറിക്ക് തൊട്ടരികിലും തകര്‍ത്തടിച്ചത്‌ എന്തിനെന്ന് സൂര്യ; മറുപടി നല്‍കി സഞ്ജു,കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഹൈദരാബാദ്‌:ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാന്‍ കഴിയാതെ പോയ സഞ്ജു മൂന്നാം മത്സരത്തില്‍ നിര്‍ണ്ണായകമായ 111 റണ്‍സടിച്ചെടുത്താണ് വിമര്‍ശകരുടെ വായടപ്പിച്ചത്. ഓരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സടക്കം ആക്രമിച്ച്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊല്ലം സ്വദേശിയായ 10 വയസുകാരന്‌

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ നിന്നുള്ള പത്തുവയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിരീക്ഷണം വേണ്ടതിനാലാണ് കുട്ടി ആശുപത്രിയില്‍...

അച്ഛനൊപ്പം കാറിൽ ഉണ്ടായിരുന്ന യുവതിയാര്‌? പ്രതികരിച്ച് ബൈജുവിന്റെ മകൾ ഐശ്വര്യ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയാണ്. ഇപ്പോഴിതാ അപകടവാർത്തയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ. ബൈജുവിനെ കുറിച്ചുള്ള അപകടവാർത്തയിൽ തന്റെ...

Popular this week