കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആദ്യ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റിയില്‍ ഡബ്ല്യുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ല എന്ന് പാര്‍വതി തിരുവോത്ത് വ്യക്തമാക്കി. ഹേമ കമ്മിറ്റിയില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്നും പറയുന്നു പാര്‍വതി തിരുവോത്ത്.
ഇതിനകം ഞാൻ നിരവധി ഹിറ്റ് സിനിമകള്‍ ചെയ്‍തിട്ടും അവസരം നിഷേധിച്ചു. മോശമായി പെരുമാറിയവരുടെ പേര് തുറന്ന് പറഞ്ഞാല്‍ ഒറ്റപ്പെടുത്തും. സിനിമയില്‍ നിന്ന് ഇനിയും ഒഴിവാക്കപ്പെടും. കടുത്ത സൈബര്‍ ആക്രമണമാണ് അഭിപ്രായം പറഞ്ഞതിന് നേരിട്ടതെന്നും പാര്‍വതി തിരുവോത്ത് വ്യക്തമാക്കുന്നു.
ഡബ്ല്യുസിസിയില്‍ നിന്ന നിരവധി അംഗങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കാതിരുന്നിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തിലും മീ ടു ആരോപണം ഉന്നയിച്ചവര്‍ക്കുമൊക്കെ അങ്ങനെ ഡബ്ല്യുസിസിയുടെ ഭാഗമായവര്‍ക്ക് അവസരമില്ലാതായിട്ടുണ്ട്. ഇൻസ്റ്റാഗ്രാമില്‍ നിങ്ങളും ഡബ്ല്യുസിസിയാണോയെന്ന് പരിഹസിക്കുന്ന ചോദ്യം നേരിട്ട പോസ്റ്റ് സ്‍ത്രീകളുടേതായി കണ്ടിട്ടുണ്ട്. അങ്ങനെ കണ്ട് സംസാരിച്ചാല്‍ മതിയെന്നും പറഞ്ഞു ഒരു കുട്ടി. പിന്നീട് അവരോടുള്ള പെരുമാറ്റത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഡബ്ല്യുസിസിയുടെ അംഗമായി മാറിയാല്‍ പേടിപ്പിക്കുന്ന കാര്യം ആണോ. അങ്ങനെ പേടിക്കേണ്ടവര്‍ക്ക് മാത്രമേ പേടിക്കേണ്ടൂവെന്നും പറയുന്നു പാര്‍വതി തിരുവോത്ത്.
എനിക്ക് അവസരം കിട്ടിയില്ല എന്നത് തനിക്ക് പ്രശ്‍നമല്ല. ടേക്ക് ഓഫ്, കൂടെ, ഉയരെ സിനിമകളൊക്കെ വൻ വിജയമായി. എന്തുകൊണ്ടാണ് എന്നിട്ടും ഒരുപാട് മലയാള സിനിമകളില്‍ അവസരം ലഭിക്കാതിരുന്നത്. സിനിമ ഒന്ന് ഹിറ്റായാല്‍ അഞ്ച് വര്‍ഷം നിരവധി അവസരങ്ങളുണ്ടാകും. അങ്ങനെ വലിയ അവസരങ്ങള്‍ എനിക്ക് മലയാള സിനിമയില്‍ നിന്ന് ഉണ്ടായിട്ടില്ല.
പ്രൊജക്റ്റകള്‍ അങ്ങനെ സാധാരണ വരാതിരിക്കില്ല. അതിനാല്‍ എനിക്ക് പിന്നീട് മലയാള സിനിമയില്‍ അവസരം ലഭിക്കാതിരുന്നത് സംശയമുണ്ടാക്കുന്നതാണ്. പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല. അതുകൊണ്ട് ഞാൻ ഡബ്ല്യുസിസി അംഗമാകാതിരിക്കില്ല. ഒരു നടിയെന്ന നിലയില്‍ എന്തായാലും താൻ അതിജീവിക്കും എന്ന് ഉറപ്പ് ഉണ്ടെന്നും പറയുന്നു പാര്‍വതി തിരുവോത്ത്.