ബാങ്കോക്ക്: ഇന്ത്യന്‍ താരം പി വി സിന്ധു തായ്ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ കടന്നു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം റാങ്കുകാരി ജപ്പാന്റെ അകേന്‍ യാമഗുച്ചിയെ അട്ടിമറിച്ചാണ് സിന്ധു സെമിഫൈനല്‍ യോഗ്യത സ്വന്തമാക്കിയത്.
മൂന്ന്ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തില്‍ 21-15, 20-22, 21-13നായിരുന്നു സിന്ധുവിന്റെ വിജയം. 51 മിനിട്ട് നീണ്ടു നിന്ന മത്സരത്തില്‍ ഇരുതാരങ്ങളും വാശിയോടെയാണ് മത്സരിച്ചത്. ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിം ശക്തമായി തിരിച്ചുവന്ന യമാഗുച്ചി 22-20ന് സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ അവസാന ഗെയിമില്‍ എല്ലാം മറന്ന് പോരാടിയ സിന്ധു 21-13ന് മത്സരം വിജയിക്കുകയായിരുന്നു.
രണ്ട് തവണ തായ്‌ലന്‍ഡ് ഓപ്പണില്‍ ചാമ്ബ്യനായിട്ടുള്ള സിന്ധു നേരത്തേ കൊറിയയുടെ സിം യു യിന്നിനെ കീഴടക്കിയാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
അതേസമയം പുരുഷ സിംഗിള്‍സില്‍ കെ.ശ്രീകാന്ത് മത്സരിക്കാതെ പിന്മാറി. ഇതോടെ രണ്ടാം റൗണ്ടില്‍ ശ്രീകാന്തിന്റെ എതിരാളി ആയിരുന്ന നാട്ട് എന്‍ഗുയെന്‍ ക്വാര്‍ട്ടറില്‍ എത്തി. തോമസ് കപ്പ് നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ ടീം അംഗമായ ശ്രീകാന്ത് പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News