News
സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ പറഞ്ഞ് പുസ്തകം; വിശദീകരണവുമായി നഴ്‌സിംഗ് കൗണ്‍സില്‍
ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ ഗുണഫലങ്ങള്‍ പട്ടികപ്പെടുത്തിയ പാഠപുസ്തകത്തിനെതിര വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി നഴ്‌സിംഗ് കൗണ്‍സില്‍. പുസ്തകം പിന്തുടരേണ്ടെന്ന് നഴ്‌സിംഗ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി.
നഴ്സിംഗ് കൗണ്‍സില്‍ സിലബസിന്റെ അംഗീകാരമുള്ള ടി.കെ. ഇന്ദ്രാണിയുടെ സോഷ്യോളജി ഫോര്‍ നഴ്സസ് എന്ന പുസ്തകത്തിലാണ് സ്ത്രീധനം വാങ്ങുന്നതിന്റെ ഗുണഫലങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
‘സ്ത്രീധനം കൊണ്ട് വീട്ടിലേക്ക് പുതിയ വാഹനം, വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാം, പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്ത് വകകള്‍ നേടിയെടുക്കാം, നല്ല സ്ത്രീധനം കൊടുത്ത് വിരൂപികളായ പെണ്‍കുട്ടികളുടെ വിവാഹം വേഗത്തിലാക്കാം’- തുടങ്ങിയവയാണ് പുസ്തകത്തില്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News