പാരിസ്:റോളണ്ട് ഗാരോസിൽ സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെ കിരീടധാരണം. ഞായറാഴ്ച നടന്ന ഫൈനലിൽ ഗ്രീസിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകർത്താണ് ജോക്കോ കിരീടമുയർത്തിയത്.
ജോക്കോവിച്ചിന്റെ 19-ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. ഇതോടെ ഓപ്പൺ കാലഘട്ടത്തിൽ എല്ലാ നാല് ഗ്രാൻഡ്സ്ലാമും രണ്ടു തവണ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജോക്കോ സ്വന്തമാക്കി.
അഞ്ചു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ആദ്യ രണ്ടു സെറ്റുകൾ നഷ്ടപ്പെട്ട ശേഷം തുടരെ മൂന്ന് സെറ്റുകൾ നേടിയാണ് ജോക്കോവിച്ച് കിരീടമുയർത്തിയത്. സ്കോർ: 6-7 (6), 2-6, 6-3, 6-2, 6-4. ജോക്കോവിച്ചിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീട നേട്ടമാണിത്.
റോജർ ഫെഡററുടെയും റാഫേൽ നദാലിന്റെയും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിലേക്ക് ഒരു കിരീടത്തിന്റെ മാത്രം ദൂരത്തിലാണ് ജോക്കോ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News