28.8 C
Kottayam
Sunday, April 28, 2024

ഇസ്രയേലില്‍ നെതന്യാഹു യുഗത്തിന് അന്ത്യം; നാഫ്തലി ബെനറ്റ് പുതിയ പ്രധാനമന്ത്രി

Must read

ജെറുസലേം: ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ 12 വർഷമായി തുടരുന്ന ഭരണത്തിന് അന്ത്യം. പുതിയ കൂട്ടുകക്ഷി സർക്കാരിന് പാർലമെന്റിന്റെ അംഗീകാരം. തീവ്രദേശീയവാദിയായ നാഫ്തലി ബെനറ്റ് ആണ് പുതിയ പ്രാധാനമന്ത്രി. നെതന്യാഹുവിന്റെ മുൻ അനുയായിയും വലതുപക്ഷ പാർട്ടി യമിനയുടെ നേതാവുമാണ് നാഫ്തലി ബെനറ്റ്.

അടിയന്തിര കെനെസ്സെറ്റ് ചേർന്നാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. നാഫ്തലി ബെനറ്റും മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യെയിർ ലാപിഡും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം പ്രധാനമന്ത്രിപദത്തിലെ ആദ്യ ഊഴം നാഫ്തലിക്ക് ആയിരിക്കും. 2023 സെപ്റ്റംബർ വരെ ആയിരിക്കും നാഫ്തലിയുടെ കാലാവധി. അതിനു ശേഷമുള്ള രണ്ടുവർഷം ലാപിഡ് ഭരിക്കും.

വിശ്വാസ വോട്ടെടുപ്പിനു മുൻപുതന്നെ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്കിലും ട്വിറ്ററിലും നെതന്യാഹു പോസ്റ്റുകൾ ഇട്ടിരുന്നു. ഇസ്രയേലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയ ആളാണ് നെതന്യാഹു. അധികാരത്തിൽനിന്ന് പുറത്തുപോകുന്നതോടെ അഴിമതി ഉൾപ്പെടെ നിരവധി കേസുകളിൽ നെതന്യാഹു വിചാരണ നേരിടേണ്ടി വന്നേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week