KeralaNews

Norka UK: യു.കെയില്‍ കൈനിറയെ അവസരങ്ങള്‍; സൈക്യാട്രിസ്റ്റുകള്‍ക്ക് അപേക്ഷിക്കാം,അഭിമുഖം കൊച്ചിയില്‍

കൊച്ചി:യു.കെയിലെ(UK) വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലെ മാനസികാരോഗ്യ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്ക്(Psychiatrists) അവസരങ്ങള്‍(opportunities). ഇതിനായി നോര്‍ക്ക റൂട്ട്സ്(Norka Roots) കൊച്ചിയില്‍ റിക്രൂട്ട്മെന്റ് ഡ്രൈവ്(Recruitment drive) സംഘടിപ്പിക്കുന്നു. ജനുവരി 22 ന് അഭിമുഖങ്ങള്‍ നടക്കും. സൈക്യാട്രി സ്പെഷ്യാലിറ്റി വിഭാഗത്തിലാണ് (സൈക്യാട്രിസ്റ്റ്) അവസരം.

സ്പെഷ്യാലിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപന പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. എന്നാല്‍ Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. കൂടാതെ അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിര്‍ബന്ധമില്ലെന്നും നിയമനം ലഭിച്ചാല്‍ നിശ്ചിതസമയ പരിധിക്കുളളില്‍ പ്രസ്തുത ഭാഷാ യോഗ്യത നേടേണ്ടതാണെന്നും നോര്‍ക്ക അറിയിച്ചു.

നോര്‍ക്ക റൂട്ട്സ് വഴിയുളള യു.കെ-റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോര്‍ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ്, എന്നിവ സഹിതം അപേക്ഷിക്കുക.

അപേക്ഷകരില്‍ നിന്നും യു.കെ യിലെ എംപ്ലോയര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവരെ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ നിന്നും അറിയിക്കുന്നതാണ്. എമിഗ്രഷന്‍ ആക്റ്റ് 1983 പ്രകാരം പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സിന്റെ ലൈസന്‍സുളള അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് ഏജന്‍സികൂടിയാണ് നോര്‍ക്ക റൂട്ട്‌സ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്തു നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

നേരത്തെ നോര്‍ക്ക – കാനഡ റിക്രൂട്ട്‌മെന്റില്‍ നഴ്‌സുമാര്‍ക്ക് സ്‌പോട്ട് ഇന്റര്‍വ്യൂവിന് അവസരം നല്‍കിയിരുന്നു. കൊച്ചിയിലെ ലേ മെറഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെയാണ് ജോലി ഉറപ്പാക്കിയത്. ബി.എസ്.സി (നഴ്‌സിങ്) ബിരുദമോ/പോസ്റ്റ് ബി.എസ് സി /, GNM/ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ആണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത്.

ഇതിനോടൊപ്പം NCLEX യോഗ്യത നേടിയിട്ടുളളവര്‍ക്കാണ് സ്‌പോട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ യോഗ്യത ഉണ്ടായിരുന്നത്. കൂടാതെ IELTS ജനറല്‍ സ്‌കോര്‍ 5 അഥവാ CELPIP ജനറല്‍ സ്‌കോര്‍ 5 ആവശ്യമാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാന്‍സ്‌ക്രിപ്റ്റ്, പാസ്‌പോര്‍ട്ട്, മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ട് പങ്കെടുക്കാമെന്നും നോര്‍ക്ക അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker