ആനന്ദിന്റെ പ്രീവെഡ്ഡിംഗില്‍ മിന്നിത്തിളങ്ങി നിത അംബാനി, ഗൗണിൻ്റെ വിലയറിഞ്ഞാൽ ഞെട്ടും
മുംബൈ: നിത അംബാനി ആളൊരു ആഡംബര പ്രിയയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഏത് പരിപാടിക്കും അവരുടെ വസ്ത്രങ്ങളും ബാഗുകളും അതുപോലെ ആഭരണങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ആനന്ദ് അംബാനിയുടെ പ്രി വെഡ്ഡിംഗ് പരിപാടികളില്‍ നിത അംബാനി ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം നേരത്തെ വൈറലായിരുന്നു. പരമ്പരാഗത രീതിയിലുള്ളതായിരുന്നു വസ്ത്രങ്ങളെല്ലാം.
ഗുജറാത്തിലെ ജാംനഗറിലായിരുന്നു ആദ്യ വെഡ്ഡിംഗ്. ലോകത്തെ തന്നെ ഏറ്റവും ചെലേറിയ പ്രീ വെഡ്ഡിംഗായി ഇത് മാറിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നിന്ന് സെലിബ്രിറ്റികള്‍ അടക്കം ചടങ്ങിനെത്തിയിരുന്നു. ഇതില്‍ പോപ്പ് ഗായിക റിഹാന, മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരെല്ലാം ഉണ്ടായിരുന്നു.
ആനന്ദിന്റെ രണ്ടാം പ്രീവെഡ്ഡിംഗ് അടുത്തിടെ ഇറ്റലിയില്‍ വെച്ചാണ് നടന്നത്. ക്രൂയിസ് ഷിപ്പില്‍ വെച്ചായിരുന്നു പരിപാടികള്‍ നടന്നത്. ഇതിലും പോപ്പ് ഗായികമാര്‍ അടക്കം പങ്കെടുത്തിരുന്നു. പുറത്തുവന്ന ചിത്രങ്ങളില്‍ അടക്കം അംബാനി കുടുംബത്തിലെ സ്ത്രീകള്‍ ധരിച്ച വസ്ത്രങ്ങള്‍ വൈറലായിരുന്നു. വളരെ വിലയേറിയായിരുന്നു എല്ലാ വസ്ത്രങ്ങളും.
നിത അംബാനിയാണ് കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. കസ്റ്റം മെയ്ഡ് ഗൗണാണ് നിത ധിരിച്ചിരുന്നു. ഓസ്‌കര്‍ ഡി ലാ റെന്‍ഡയുടേതായിരുന്നു ഈ ഗൗണ്‍. ആദ്യ ചിത്രം പുറത്തുവന്നപ്പോള്‍ തന്നെ ഇത് വൈറലായിരുന്നു. ഏത് ബ്രാന്‍ഡിന്റെ വസ്ത്രങ്ങളാണ് നിത അണിഞ്ഞതെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചിരുന്നു.
അതേസമയം നിത ധരിച്ചത് ഇപ്പോള്‍ ഇന്ത്യയിലാകെ വലിയ ചര്‍ച്ചയായിരിക്കുന്ന വസ്ത്രമാണ്. വളരെ ചെലവേറിയതാണ് ഇത്. ഈ ഗൗണിന് 18457 ഡോളറാണ് വില. ഏകദേശം 15 ലക്ഷം രൂപയില്‍ അധികം വരും ഇതിന്റെ വില. പ്രമുഖ ഇന്‍സ്റ്റഗ്രാം പേജായ ബോളിവുഡ് വുണ്‍ ക്ലോസറ്റാണ് ഇതിന്റെ വില വെളിപ്പെടുത്തിയിരിക്കുന്നത്.
ട്രാന്‍സപരന്റ് മോഡലിലുള്ളതാണ് ഈ ഗൗണ്‍. അംബാനി കുടുംബത്തിന്‍രെ ആഡംബര വിളിച്ചറിയിക്കുന്നതായിരുന്നു ഈ ഗൗണ്‍. പ്രീ വെഡ്ഡിംഗില്‍ ഓരോ സെഷനായിട്ടാണ് ആഘോഷങ്ങള്‍ അവതരിപ്പിച്ചത്. അതിലെല്ലാം പ്രത്യേക തീമിലുള്ള വസ്ത്രങ്ങളും അണിയേണ്ടിയിരുന്നു. അതിലൊന്നിലാണ് നിത ഈ ഗൗണ്‍ ധരിച്ചെത്തിയത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
നിത അംബാനി മാത്രമല്ല ഇഷാ അംബാനിയും ഗംഭീര ലുക്കിലാണ് ആനന്ദിന്‍രെ പ്രീ വെഡ്ഡിംഗിന് എത്തിയത്. പ്രിന്‍സസ് മോഡല്‍ കോസ്റ്റിയൂമിലായിരുന്നു ഇഷ്യുടെ വരവ്. താമര റാല്‍ഫ് ഫാല്‍ 2023 കോട്രെ ടോപ് ആന്‍ഡ് കസ്റ്റ് സ്‌കേര്‍ട്ടാണ് ധരിച്ചത്.
ഇതൊരു പ്രത്യേക വസ്ത്രമാണ്. ശ്ലോക മേത്ത ധരിച്ചത് ഹാന്‍ഡ് മെയില്‍ വെര്‍സാസെ മാസ്‌ക്വാരേഡ് ബോള്‍ ഗൗണാണ്. 2018ല്‍ ജിജി ഹാദിഡ് മെറ്റ് ഗാലയില്‍ ധരിച്ച വസ്ത്രത്തിന് സമാനമാണ് ഈ ഗൗണ്‍.