കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി എന്‍.ഐ.എ യൂണിറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആകെ കേസില്‍ 35 പ്രതികളാണ് ഉള്ളത്. എന്‍ഐഎ അറസ്റ്റ് ചെയ്തത് 21 പേരെയാണ്. 20 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഫൈസല്‍ ഫരീദടക്കം പിടിയിലാകാനുണ്ട്. യുഎപിഎ 15,16,17 വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. കുറ്റപത്രത്തില്‍ സന്ദീപ് നായര്‍ മാപ്പ് സാക്ഷിയായി.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് കിറ്റപത്രത്തില്‍ പറയുന്നു. രാജ്യത്തിന്റെ സുരക്ഷ, കെട്ടുറപ്പ്, അഖണ്ഡത എന്നിവ തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. പ്രതികള്‍ ഭീകരവാദ പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരണം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News