ഗ്യാസിന് ഒ.ടി.പി,പച്ചക്കറിയ്ക്ക് താങ്ങുവില,പുക പരിശോധന ഓണ്‍ലൈന്‍,മെട്രോയില്‍ പാര്‍ക്കിംഗ് ഇളവ്,ബീച്ചുകള്‍ തുറക്കുന്നു,കേരളപ്പിറവി ദിനത്തില്‍ അറിയേണ്ട കാര്യങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: പച്ചക്കറിക്ക് തറവില വരികയാണ്. ഗ്യാസ് ബുക്കിങിന് ഒടിപി സംവിധാനമാകുന്നു. വാഹനങ്ങളുടെ പുക പരിശോധന ഓൺലൈനാകുന്നു. ബീച്ചുകളും പാർക്കുകളും തുറക്കുന്നു. അങ്ങനെ കേരളപ്പിറവി ദിനത്തിൽ മലയാളികൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
1. ബീച്ചുകളും പാർക്കുകളും തുറക്കുന്നു
സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും വിനോദകേരളസഞ്ചാരികള്‍ക്കായി ഇന്നു മുതല്‍തുറന്ന് നല്‍കും. കൊവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്‍റെ ഭാഗമായാണിത്. കൊവിഡ് മാനദണ്ഡങ്ങള്‍കര്‍ശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികള്‍.
ഹൗസ് ബോട്ടുകളും, യാത്രബോട്ടുകളും, സാഹസിക ടൂറിസം കേന്ദ്രങ്ങളും കഴിഞ്ഞ മാസം പത്തിന് തുറന്നിരുന്നു. തുറന്ന ടൂറിസംകേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണം കൂടിയതായി സർക്കാർ വ്യക്തമാക്കി. ബീച്ചുകളിൽ പ്രത്യേക കവാടം രൂപികരിച്ച് താപനില പരിശോധിക്കുക, സാനിറ്റൈസര്‍, കൈകഴുകള്‍മുതലായ നടപടികള്‍പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.
പാര്‍ക്കുകളിൽ കഴിയുന്നത്ര ഓണ്‍ലൈന്‍, എസ്എംഎസ് ടിക്കറ്റ് സംവിധാനം നടപ്പാക്കും. വാഹനങ്ങള്‍ക്ക് പരമാവധി ഒരു മണിക്കൂര്‍മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ. സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റര്‍ എല്ലാ കവാടങ്ങളിലും സ്ഥാപിക്കും.
2. പച്ചക്കറിക്ക് തറവില വരുന്നു
പച്ചക്കറികൾക്ക് ഇന്ന് മുതൽ തറവില നിലവിൽ വരികയാണ്. തീരുമാനം കർഷകർക്ക് കൈത്താങ്ങാകുമെന്ന് സർക്കാർ പറയുന്നു. 16 ഇനം പച്ചക്കറികൾക്കാണ് അടിസ്ഥാന വില. ഉൽപ്പാദനച്ചെലവിന്റെ 20 ശതമാനം കൂട്ടിയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്.
3. എൽപിജിക്ക് ഇനി ഒടിപി
എൽപിജി സിലിണ്ടർ വീട്ടിൽ നേരിട്ടെത്തിക്കുന്ന സംവിധാനത്തിൽ ചില്ലറ മാറ്റങ്ങൾ വരികയാണ്. ഒറ്റത്തവണ പാസ്വേഡ് അടിസ്ഥാനമാക്കിയാവും ഇനി വിതരണം.ഗ്യാസ് ബുക്ക് ചെയ്താൽ ഒരു ഒടിപി നന്പർ വരും. വിതരണത്തിന് എത്തുന്നവരെ ഈ നന്പർ കാണിക്കണം. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 100 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും പദ്ധതി
4. പുക പരിശോധനയും ഓൺലൈൻ
വാഹനങ്ങളുടെ പുക പരിശോധന ഇനി ഓൺലൈൻ ആവുകയാണ്. മോട്ടോർ വാഹന വകുപ്പിന്‍റെ വാഹൻ സോഫ്റ്റവെയറുമായി ബന്ധിപ്പിച്ചാകും പരിശോധന.സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞാൽ വാഹന ഉടമയ്ക്ക് എസ്എംഎസ് എത്തും.
5. മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത
കൊച്ചി മെട്രോ സ്റ്റേഷനുകളിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നവർക്ക് സന്തോഷ വാർത്തയുണ്ട്. അമ്പത് ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാർ പാർക്കിംഗിന് അറുപത് രൂപയും ബൈക്കിന് 25 രൂപയുമാണ് ഇന്ന് മുതൽ. പ്രതിമാസ പാസും ലഭിക്കും. നിരക്കും കുറയും.