EntertainmentKeralaNews

ഷാരൂഖ് ഖാൻ, രജനികാന്ത്…നയൻസിനെയും വിക്കിയേയും ആശിർവദിക്കാൻ സൂപ്പർ താരങ്ങളുടെ നീണ്ട നിര, ചടങ്ങിൽ മലയാളത്തിലെ പ്രമുഖ നടനും എത്തി, ചിത്രങ്ങൾ കാണാം:Nayanthara vignesh wedding

ചെന്നൈ:ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകനും നിർമാതാവുമായ വിഗ്നേഷ് ശിവന്റെയും വിവാഹമാണ് ഇന്ന്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽവച്ചാണ് ചടങ്ങ് നടക്കുന്നത്.

ഇന്ത്യൻ ചലച്ചിത്ര ലോകത്ത് നിന്ന് ആരൊക്കെ ചടങ്ങിനെത്തുമെന്നായിരുന്നു ആരാധകരെല്ലാം ഉറ്റുനോക്കിക്കൊണ്ടിരുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ ചടങ്ങിൽ പങ്കെടുക്കാനെത്തി. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ജവാന്‍’ലെ നായകനാണ് ഷാരൂഖ് ഖാൻ.

ഷാരൂഖ് ഖാനെ കൂടാതെ രജനികാന്ത്, ബോണി കപൂർ,കാർത്തി, മണിരത്നം, ഉദയനിധി സ്റ്റാലിൻ,ശാലിനി അജിത്ത്, കെ എസ് രവികുമാർ, മോഹൻ രാജ, വിജയ് സേതുപതി,വസന്ത് രവി, ശരത് കുമാർ, രാധിക ശരത് കുമാർ, കാർത്തി, ദിലീപ്, ആറ്റ്ലി, എ എൽ വിജയ്, അവതാരകയും നടിയുമായ ദിവ്യ ദർശിനി തുടങ്ങി വൻ താരനിര തന്നെ ചടങ്ങിൽ പങ്കെടുക്കാനെത്തി. ചിത്രങ്ങൾ കാണാം.

പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന സാഹചര്യത്തിൽ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകിയാൽ മാത്രമേ വിവാഹ ഹാളിലേക്ക് കടത്തിവിടുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ.

nayanthara

വിവാഹവേദിയിൽ സംഗീതപരിപാടിയും മറ്റും ഉണ്ടാകും. എന്നാൽ ഇത് ആരുടെ നേതൃത്വത്തിലാണെന്ന് പുറത്തുവിട്ടിട്ടില്ല.ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടക്കുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നടി വെളിപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker