KeralaNews

ജർമ്മനിയില്‍ ജോലി നേടാം,മലയാളികൾക്ക് വന്‍ അവസരം; 1000 ഒഴിവുകൾ

തിരുവനന്തപുരം: ജർമ്മനിയിൽ മലയാളികളായ നഴ്സുമാർക്ക് 1000 തൊഴിൽ അവസരങ്ങൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജർമ്മൻ സംഘം കേരളം സന്ദർശിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജർമ്മനിയിലെ ഹോസ്പിറ്റൽ മേഖലയിൽ രണ്ടാം സ്ഥാനത്തുള്ള ആസ്കൽപിയോസ് ഗ്രൂപ്പാണ് മലയാളി നഴ്സുമാർക്ക് തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളത്. ‌

മികച്ച സേവന വേതന വ്യവസ്ഥകളാണ് ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത്. 170 ആശുപത്രികളാണ് ഗ്രൂപ്പിന് ജർമനിയിൽ ആകെയുള്ളത്. തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക് മുഖാന്തിരം ആണ് നിയമനമെന്നും മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button