25.4 C
Kottayam
Sunday, May 19, 2024

Muslim League;മുഖപത്രമായ ചന്ദ്രികയുടെ ആഴ്ചപതിപ്പും, മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തി

Must read

കോഴിക്കോട്; 90 വര്‍ഷത്തെ ചരിത്രമുള്ള ചന്ദ്രിക ആഴ്ചപതിപ്പിന് മരണമൊഴി.സാമ്പത്തിക പ്രതിസന്ധി മൂലം ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തുന്നു.ഡയറകടര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കി.പി.എം.എ.സമീറാണ് ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടി നോട്ടീസ് പുറത്തിറക്കിയത്.നോട്ടീസില്‍ പറയുന്നത്.

‘ഏറെ പ്രതിസന്ധികള്‍ക്കിടയിലും വായനക്കാര്‍ക്ക് ചന്രിക ദിനപത്രം  നിത്യമായും കൃത്യമായും ഉറപ്പുവരുത്തുന്നതിന് മാനേജ്മെന്‍റ് പ്രതിജ്ഞാബദ്ധമാണ്.എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ചെലവുചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുകയാണ്.ഇതിന്‍റെ ഭാഗമായി പിരിയോഡിക്കല്‍സ് വിഭാഗം നിര്‍ത്തുകയാണ്. ഈ വിഭഗത്തില്‍ ജോലി ചെയ്തിരുന്നവര്‍ എക്സിറ്റ് സ്കീം പ്രയോജനപ്പെടുത്തണം’

ലീഗ് മുഖപത്രമായ ചന്ദ്രികയുടെ പിരീയോഡിക്കല്‍ വിഭാഗം നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെടി ജലീലില്‍. ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിള ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തെ പശ്ചാത്തലത്തിലാണ് കെടി ജലീലിന്റെ പ്രതികരണം. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീ ഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ലെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കെടി ജലീലിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ? ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബര്‍ വീരന്‍മാര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവുന്നത് ചെയ്യുക. എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week