28.8 C
Kottayam
Sunday, April 28, 2024

ക്രോസ്ഫിറ്റ് ചെയ്ത് കിളിപോയി നവ്യ നായര്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Must read

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നവ്യാ നായര്‍. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം നിറസാന്നിധ്യമാണ്. സ്വന്തം വിശേഷങ്ങള്‍ താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നവ്യ. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് നവ്യ ക്രോസ് ഫിറ്റ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യിതിരിക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നൃത്ത വേദികളില്‍ തിളങ്ങി നില്‍ക്കുന്ന താരം തന്റെ ശരീര സൗന്ദര്യം ഇപ്പോഴും ചെറുപ്പം പോലെ സൂക്ഷിക്കുന്നയാളാണ്. നൃത്തം പോലെ തന്നെ ജിമ്മിലെ പരിശീലനവും തനിക്ക് ഇഷ്ടമാണെന്ന് നവ്യ പറയുന്നു.

നവ്യയുടെ വീഡിയോയിക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. മിസ്റ്റര്‍ പോഞ്ഞിക്കര, ഫീമെയില്‍ മമ്മൂട്ടി എന്ന വിശേഷണങ്ങളാണ് നവ്യക്ക് ലഭിച്ചിരിക്കുന്നത്. ഇത്രക്ക് മെലിയേണ്ടിയിരുന്നിലെന്നും, ഫിറ്റ്നസില്‍ മമ്മൂട്ടിയുടെ ശൈലിയാണ് പിന്തുടരുന്നതെന്നും ചില ആരാധകര്‍ പറയുന്നു. ഏകദേശം ഒരു മാസത്തിന് ശേഷമാണ് ക്രോസ്ഫിറ്റ് ചെയ്യുന്നതെന്നും അതുകൊണ്ട് കിളിപോയ അവസ്ഥയിലായിരുന്നുവെന്നും നവ്യ വീഡിയോയിക്ക് താഴെ എഴുതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week