25.5 C
Kottayam
Friday, June 5, 2026

ഞങ്ങൾ തിരിഞ്ഞുനോക്കിയപ്പോൾ അദ്ദേഹം ഞങ്ങളെ അസഭ്യ ആംഗ്യം കാണിച്ചു: ആര്യാ രാജേന്ദ്രൻ

Must read

തിരുവനന്തപുരം: നടുറോഡിൽ കെ എസ് ആർ ടി സി ഡ്രൈവറുമായി ഉണ്ടായ തർക്കത്തിൽ കൂടുതൽ വ്യക്തത വരുത്തി മേയർ ആര്യ രാജേന്ദ്രൻ. കെ എസ് ആർ ടി സിയുടെ ഒരു ബസ് ലെഫ്റ്റ് സൈഡിലൂടെ തങ്ങളുടെ കാറ് തട്ടാൻ വന്നുവെന്നും തിരിഞ്ഞ് നോക്കിയപ്പോൾ ഡ്രൈവർ അസംഭ്യമായ ആം​ഗ്യം കാണിച്ചുവെന്നും മേയർ പറഞ്ഞു.

ഇന്നലെ രാത്രി ഒമ്പതേ മുക്കാലിന് ശേഷം ഞങ്ങൾ വീട്ടിൽ നിന്ന് പട്ടം പ്ലാമൂട് വഴി പോവുകയായിരുന്നു. അവിടെ വെച്ച് കെ എസ് ആർ ടി സിയുടെ ഒരു ബസ് ലെഫ്റ്റ് സൈഡിലൂടെ ഞങ്ങളുടെ കാറ് തട്ടാൻ വരുമ്പോൾ ഞാനും എന്റെ ബ്രദറിന്റെ വൈഫും ആയിരുന്നു കാറിന്റെ പിറകിലിരിക്കുന്നത്. ഞങ്ങൾ തിരിഞ്ഞ് നോക്കുമ്പോൾ അദ്ദേഹം അസഭ്യ ഭാഷ്യയിൽ ഞങ്ങളെ ഒരു ആംഗ്യം കാണിക്കുകയാണ്.

അങ്ങനെയാണ് ഞങ്ങൾ അടുത്ത സി​ഗ്ന ‍ലിൽ വണ്ടി നിർത്തി ഇക്കാര്യം ചോദിക്കുമ്പോൾ വളരെ മോശമായി ഞങ്ങളോട് സംസാരിക്കുന്ന സാഹചര്യം ഉണ്ടായത്. അപ്പോൾ തന്നെ ഞാൻ പോലീസിനെ വിവരം അറിയിച്ചു, അത് പോലെ തന്നെ മന്ത്രിയേയും വിവരം അറിയിച്ചു. അദ്ദേഹം അവിടെ കെ എസ് ആർ ടി സിയുെട വിജിലൻസ് ടീമിനെ വിടുകയുണ്ടായി. അതിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്ന് അവിടെ എല്ലാവരും എത്തി അദ്ദേഹത്തെ അവിടെ നിന്ന് കൊണ്ടുപോയി എന്റെപരാതിയിന്മേൽ എഫ് ഐ ആർ ഇടുകയും ചെയ്യുകയുണ്ടായി, എന്നാണ് ആര്യ പറഞ്ഞത്.

ബസ്സ് ഓവർ സ്ഫീഡിലായിരുന്നുവെന്നും തങ്ങൾ നോക്കുന്ന സമയത്ത വളരെ അസഭ്യമായ രീതിയിൽ അദ്ദേഹത്തിന്റെ കൈ കൊണ്ടും മുഖത്തെ പല ഭാവങ്ങൾ കൊണ്ടും ഞങ്ങൾ രണ്ട് സ്ത്രീകളെ നോക്കി അസഭ്യം പറയുകയാണ് ഉണ്ടായത്, ആര്യ പറഞ്ഞു. മേയർ എന്ന രീതിയിൽ അല്ല ഒരു പബ്ലിക്കിനോട് അദ്ദേഹം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന ചോദ്യം നമ്മുടെ മുന്നിലുണ്ട്. അത്തരത്തിലുള്ള പെരുമാറ്റം സ്വഭാവികമായിട്ടും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

- Advertisement -

അതിൽ മന്ത്രി തന്നെ അപ്പോൾ തന്നെ ഇടപെട്ടിട്ടുണ്ടെന്നും അമിത വേഗത്തിൽ വണ്ടി പോവുക എന്ന് മാത്രമല്ല അദ്ദേഹം ഇത്തരത്തിൽ തെറ്റായ രീതിയിൽ അസഭ്യം എന്ന നിലയിൽ രണ്ട് സ്ത്രീകളോട് ആംഗ്യം കാണിച്ചത് ഗുരുതരമായ കാര്യമാണെന്നും ആര്യ പറഞ്ഞു. വണ്ടി തട്ടാൻ വരുന്ന സമയത്താണ് തിരിഞ്ഞ് നോക്കിയത് എന്ന ആര്യ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week