30 C
Kottayam
Monday, May 13, 2024

സൂര്യാഘാതമേറ്റ് 2 മരണം; രണ്ടാമത്തെ മരണം കണ്ണൂരില്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റ് രണ്ട് മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പിന്റവിട വിശ്വനാഥൻ ( 55 ) , പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ( 90 ) എന്നിവരാണ് മരിച്ചത്. കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

ലക്ഷ്മിയമ്മയെ ഇന്നലെ ഉച്ചയ്ക്ക് ഒന്നര മുതൽ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ വൈകീട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാർ കനാലിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തി. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്ന് രാവിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്.

ചൂട് അതിശക്തമായി തുടരുകയാണ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ വിവിഝ പ്രദേശങ്ങളിൽ ഉഷ്ണ തരം​ഗ സാഹചര്യം നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉഷ്ണ തരം​ഗം അതീവ ജാ​ഗ്രത വേണ്ട സാഹചര്യം ആണെന്നും പൊതു ജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്നും അധിക‍ൃതർ പറഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ അതി തീവ്ര ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ​ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഉഷണ തരം​ഗ മുന്നറിയിപ്പ്.

കേരളത്തിൽ ചൂട് അതികഠിനമായി തുടരുകയാണ്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവ സം തെക്കൻ കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് മുതൽ മേയ് 2 വരെ തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കലാവസ്ഥ വകുപ്പ് മഴ പ്രവചിച്ചിട്ടുള്ളത്. 29, 30 തീയതികളിൽ തൃശൂരും മഴയ്ക്ക് സാധ്യത ഉണ്ട്.

‌ഏപ്രിൽ 30 മുതൽ മേയ് രണ്ട് വരെ കോഴിക്കോട്, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week